
കിളിമാനൂർ: ജനുവരി 6മുതൽ 9 വരെ തിരുവനന്തപുരത്ത് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കിളിമാനൂർ ഏരിയാതല സ്വാഗതസംഘം രൂപീകരിച്ചു.നഗരൂർ ക്രിസ്റ്റൽ അങ്കണത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണയോഗം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.സൈനബ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഡി.സ്മിത സ്വാഗതം പറഞ്ഞു.കേന്ദ്ര കമ്മിറ്റിയംഗം എം.ജി.മീനാംബിക,സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജാഷൈജദേവ്,എൻ.സരളമ്മ,ബേബിരവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.250 അംഗ സ്വാഗതസംഘം ജനറൽ കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി ഒ.എസ്.അംബിക എം.എൽ.എ (ചെയർപേഴ്സൺ) ശ്രീജാഷൈജദേവ് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.