കിളിമാനൂർ:എ.ഐ.ടി.യു.സി സ്ഥാപക വാർഷിക ദിനാചരണവും ഗുരുദാസ് ദാസ്ഗുപ്ത അനുസ്മരണവും സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി ഉദ്ഘാടനം ചെയ്തു. കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ്.റജി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജി.എൽ.അജീഷ്, അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.സുകുമാരപിള്ള എന്നിവർ സംസാരിച്ചു. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എം.മനോജ് സ്വാഗതവും ബി.കെ.എം.യു ജില്ലാ കമ്മിറ്റി അംഗം എസ്.സത്യശീലൻ നന്ദിയും പറഞ്ഞു.എ.ഐ.ടി.യു.സിയുടെ വിവിധ ഘടക യൂണിയനുകളുടെ നേതൃത്വത്തിൽ 30 കേന്ദ്രങ്ങളിൽ സ്ഥാപകദിന പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ബി.എസ്.റജി,സെക്രട്ടറി ടി.എം.ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.