
പാലോട്: ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ ജില്ലാ കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തിയ നടപടിക്കെതിരെ പരിസരവാസികൾ. കുടുംബശ്രീക്ക് കഴിഞ്ഞ 18നാണ് രജിസ്ട്രാർ കത്തുനൽകിയത്. ഇതേതുടർന്ന് കുടുംബശ്രീ അപേക്ഷ സ്വീകരിച്ചു തുടങ്ങുകയും ചെയ്തു. ഇതാണ് എതിർപ്പിനിടയാക്കിയത്. പരിസരത്തെ യുവതീയുവാക്കളെ തഴഞ്ഞുകൊണ്ടുള്ള നിയമനത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് സമരസമിതി ചെയർമാൻ ഗീതാ പ്രിജി, വൈസ് ചെയർമാൻ ബിജു, കൺവീനർ പ്രദീപ് കുമാർ, ജോയിന്റ് കൺവീനർ റജിമോൻ എന്നിവർ അറിയിച്ചു.