varkalahss

വർക്കല:ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിൽ ലഹരിവിരുദ്ധശൃംഘലയും ലഹരിവിമുക്ത വിദ്യാലയ പ്രഖ്യാപനവും ചുവരെഴുത്തും നടന്നു. 8 മുതൽ 12 വരെയുളള ക്ലാസുകളിലെ വിദ്യാർത്ഥികൾ,അദ്ധ്യാപകർ, നാട്ടുകാർ,രക്ഷകർത്താക്കൾ എന്നിവർ ശൃംഘലയിൽ അണിചേർന്നു.അഡ്വ.വി.ജോയി എം.എൽ.എ ലഹരിവിമുക്ത വിദ്യാലയ പ്രഖ്യാപനവും ലഹരിവിരുദ്ധ സൂക്തങ്ങളുടെ ചുവരെഴുത്ത് ഉദ്ഘാടനവും നിർവഹിച്ചു.നഗരസഭ കൗൺസിലർ അനു,പി.ടി.എ പ്രസിഡന്റ് പ്രസന്നൻ,പ്രിൻസിപ്പൽ രാജേഷ്,വൈസ് പ്രിൻസിപ്പൽ ബിനുതങ്കച്ചി, അശോക് കുമാർ,ലിയോൺസ്, ഉണ്ണികൃഷ്ണൻ തുടങ്ങയവർ പങ്കെടുത്തു.