photo

നെടുമങ്ങാട്: വട്ടപ്പാറ,ശീമമുളമുക്ക്,കാരമൂട്,കല്ലയം,പള്ളിമുക്ക്,മുക്കോല റോഡുകൾ തക‌‌ർന്ന് തരിപ്പണമായിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.നെടുമങ്ങാട് വെമ്പായം റോഡ് നിർമ്മാണം നടക്കുന്നതിനാൽ നൂറ് കണക്കിന് വാഹനങ്ങളാണ് നിത്യേന ഈ റോഡുകളിലൂടെ കടന്നുപോവുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം വട്ടപ്പാറ ബാബുരാജ് ആവശ്യപ്പെട്ടു.