chichurani

വർക്കല:പേപ്പർ പബ്ലിക്കയും കാക്കനാടൻ സാഹിത്യ പഠനഗവേഷണ കേന്ദ്രവും സംയുക്തമായി വർക്കലയിൽ സംഘടിപ്പിച്ച സാഹിത്യ സാംസ്കാരികോത്സവം ' റിപ്പബ്ലിക് ഓഫ് ലിറ്റാർക്' മന്ത്റി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബി.മുരളി, വിനുഎബ്രഹാം, സുനിൽ.സി.ഇ,ഫിർദൗസ് കായൽപ്പുറം, സംവിധായകൻ ബിജുനെട്ടറ,നടി അമേയപ്രസാദ് എന്നിവർ സംസാരിച്ചു. അൻസാർ വർണ്ണന സ്വാഗതവും മോഹൻദാസ് എവർഷൈൻ നന്ദിയും പറഞ്ഞു. ചിത്രകലയിൽ അരനൂറ്റാണ്ട് പിന്നിട്ട ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ, സിൽവർജൂബിലിയിലെത്തിയ എഴുത്തുകാരൻ സുനിൽ.സി.ഇ, സിനിമാനടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, നടി അമേയപ്രസാദ് എന്നിവരെ ആദരിച്ചു. കലാകാരന് ഇന്ത്യയ്ക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്ന വിഷയത്തിൽ തുടർന്ന് നടന്ന സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. വി.വി.കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബി.ആർ.എം ഷെഫീർ, അഡ്വ. എഫ്.നഹാസ് എന്നിവർ സംസാരിച്ചു. സുനിൽ.സി.ഇ രചിച്ച പാട്ടിന്റെ എഴുത്ത് വിരലുകൾ എന്ന പുസ്തകം മന്ത്റി ചിഞ്ചുറാണി നടി അമേയപ്രസാദിന് നൽകിയും അസിം പളളിവിളയുടെ തേൻ എന്ന നോവൽ വിനുഎബ്രഹാം അജി.എസ്.ആർ.എമ്മിന് നൽകിയും പ്രകാശനം ചെയ്തു.