തിരുവനന്തപുരം: ചിറയിൻകീഴ് അഴൂർ പെരുങ്ങുഴിയിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിക്ക് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ഒരു ഏക്കർ ഭൂമി സർക്കാർ കൈമാറി. ഭൂമിയുടെ രേഖ വി.ശശി എം.എൽ.എയും ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പജ്യോതിയും ചേർന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്.അനിൽകുമാറിന് കൈമാറി.കെട്ടിടം നിർമ്മാണത്തിന് ഒരുകോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു.പെരുങ്ങുഴി ഗാന്ധി സ്മാരകത്തിനു സമീപത്തുള്ള ഒരേക്കർ സ്ഥലത്താണ് കെട്ടിടം നിർമിക്കുക.മൂന്ന് കോഴ്സുകളിലായി 250 വിദ്യാർത്ഥികൾ പഠിക്കുന്ന യു.ഐ.ടി നിലവിൽ പെരുങ്ങുഴി സേവാസമാജം മന്ദിര സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്.