shameer

നെടുമങ്ങാട്: നെട്ട ഹൗസിംഗ് ബോർഡ് ജംഗ്ഷന് സമീപം മുഹമ്മദ് ഷഫീക്കിന് വീട് നിർമ്മിക്കാനായി കോൺട്രാക്ടർ നിർമ്മിച്ച ഷെഡ്ഡിൽ നിന്ന് നിർമ്മാണ സാമഗ്രികളും പണിയായുധങ്ങളും മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് പരിയാരം പറക്കോണം തടത്തരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷമീർ(24), നെടുമങ്ങാട് പരിയാരം തടത്തിരിക്കത്തുവീട്ടിൽ താമസിക്കുന്ന ഈസ(23)എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്. സി ഐ എസ്.സതീഷ് കുമാർ, എസ്. ഐമാരായ ശ്രീനാഥ്,കെ.ആർ.സൂര്യ,സുരേഷ് കുമാർ,ഷറഫുദ്ദീൻ,എസ്.സി.പി.ഒ സി.ബിജു,സാജു മോൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.