sajith

നെടുമങ്ങാട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച ആനാട് ചുളളിമാനൂർ കുളവിയോട് കിഴക്കുംകര സജി ഭവനിൽ എസ്.സജിത്തി(18)നെ നെടുമങ്ങാട് ഡിവൈ.എസ്.പി കെ.സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ 27നായിരുന്നു സംഭവം .പിന്നീട് അസ്വസ്ഥത കാട്ടിയ കുട്ടിയോട് അമ്മ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് വലിയമല പൊലീസിൽ പരാതി നൽകി. സി.ഐ ജി.സുനിൽ,എസ്.ഐമാരായ അൻസാരി,സതീശൻ എന്നിവരാണ് സജിത്തിനെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡു ചെയ്തു.