വർക്കല:തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും വർക്കല എക്സൈസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കടത്തിയ 16.5 ലിറ്റർ വിദേശമദ്യവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ സ്വദേശികളായ സുധീർ (52),സന്തോഷ് (42),വെന്നി കോട്സ്വദേശി സെൽവൻ (44) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച മൂന്നു ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.