general

ബാലരാമപുരം: കോട്ടുകാൽക്കോണം റസിഡന്റ്സ് അസോസിയേഷൻ വാർഷികം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആർ.ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ ആർ.എസ് വസന്തകുമാരി,​ വാർഡ് മെമ്പർ സുനിൽകുമാർ,​ എസ്.ഐ അജിത്കുമാർ,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ലോറൻസ്,​ എസ്.കൃഷ്ണയ്യർ,​ ജയരാജ് എന്നിവർ സംസാരിച്ചു. മെഡ് വിംഗ് മെഡിക്കൽ സെന്റർ മാനേജർ മുസാമിൽ അബ്ദുൽ വഹാബ്,​ എസ്.കെ ഫൈനാൻസ് ഉടമ സനൽകുമാർ,​ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ നേടിയ ബാലരാമപുരം എസ്.എച്ച്.ഒ ബിജുകുമാർ എന്നിവരെ അനുമോദിച്ചു. മുതിർന്ന പൗരൻമാരെ ആദരിക്കലും 20 കിടപ്പ് രോഗികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു. കലാകായിക മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.റ്റിസുരേഷ് സ്വാഗതവും ആർ.ലീലാമ്മ നന്ദിയും പറഞ്ഞു.