school-photo

ചിറയിൻകീഴ്: പെരുങ്ങുഴി എൽ.പി.എസിൽ കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാചരണ ഉദ്ഘാടനവും നടന്നു. ഇതിനൊടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയിലും ശൃംഖലയും സംഘടിപ്പിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുട്ടപ്പലം സർവീസ് സഹകരണ സംഘം പ്രസിഡന്റ് എസ്.വി. അനിലാൽ, പെരുങ്ങുഴി ക്ഷീര സംഘം പ്രസിഡന്റ് പ്രശാന്തൻ, എസ്.എം.സി ചെയർമാൻ രാജേഷ്, എച്ച്. എം ജെയ്സി. കെ, പൂർവവിദ്യാർഥി പ്രതിനിധി അജിത്, രജനി ടീച്ചർ എന്നിവർ സംസാരിച്ചു. മലയാള ഭാഷ വാരാചരണത്തിന്റെ സ്കൂൾ തല ഉദ്‌ഘാടനം കവി കുന്നുംപുറം രാധാകൃഷ്ണൻ നിർവഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി യു. ശ്രീജിത്ത്‌ നന്ദി പറഞ്ഞു.