
മുടപുരം: വ്യത്യസ്തമായ വാർഷികാഘോഷം ഒരുക്കി തോന്നയ്ക്കൽ കല്ലുവെട്ടി സജി സ്മാരക ഗ്രന്ഥശാല. ഗ്രന്ഥശാലാങ്കണത്തിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച വിളംബര യാത്ര കല്ലുവെട്ടിയിലെ ഇ.സലീമിന്റെ ചായക്കടയിൽ സമാപിച്ചു. തുടർന്ന് നടന്ന 'കട്ടൻ ചായയും കാവ്യ ചർച്ചയും എന്ന പരിപാടിയിൽ കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി 'ചർച്ചയും പാരായണവും നടന്നു. കവിയും നാടക ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി പുസ്തകം വീട്ടിലെത്തിച്ച് വായന പ്രോത്സാഹിപ്പിക്കുന്ന 'വീട്ടു വായന നല്ല വായന" പദ്ധതിയും ആരംഭിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് ഗ്രന്ഥശാലയിൽ അക്ഷരദീപം തെളിയിച്ചു. വായനശാല രക്ഷാധികാരികളായ വേണുനാഥ്,രാജേന്ദ്രൻ നായർ,സാരംഗി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ,ഗ്രന്ഥശാലാ പ്രസിഡന്റ് ഹരികുമാർ, സെക്രട്ടറി കിരൺ എന്നിവർ സംസാരിച്ചു.