വർക്കല: പുന്നമൂട് കലാഗ്രാമത്തിന്റെ 'രാഗധാര' സംഗീത പരിപാടിയുടെ ഉദ്ഘാടനം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ.കെ.ജെ.ലത്തൻകുമാർ നിർവഹിച്ചു. ബി.എസ്.ജോസ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഇടവ ഷുക്കൂർ, കലാഗ്രാമം രാജു, വർക്കല ശിവശങ്കരൻ, സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സംഗീതപരിപാടി നടന്നു. കലാവേദികളിലേക്ക് പുതിയ സംഗീതാവിഷ്കാരം പരിപാടികൾ തുടരുമെന്ന് ഡയറക്ടർ വർക്കല ശിവശങ്കരൻ അറിയിച്ചു.