ആറ്റിങ്ങൽ: മേവർക്കൽ ഗവ.എൽ.പി.എസിലെ കുട്ടികളിലെ വായന പേഷിപ്പിക്കാനായി ഹോം ലൈബ്രറി പദ്ധതി ആരംഭിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥി ദേവനന്ദന്റെ വീട്ടിൽ ബി.പി.ഒ സാബു.വി.ആർ ഉദ്ഘാടനം ചെയ്തു. എച്ച്.എം സ്വപ്ന.പി.ആർ.എം,​ എസ്.എം.സി ചെയർമാൻ എ.നസീർ,​ കരവാരം ഗ്രാമപഞ്ചായത്ത് അംഗം എം.കെ.ജ്യോതി,​ കെ.പ്രേമചന്ദ്രൻ,​ നാരായണൻ, ധന്യ,​ പ്രീജ,​ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. മുൻ അദ്ധ്യാപിക സുധർമ്മ, അദ്ധ്യാപക അവാർഡ് ജേതാവ്​ കെ.പ്രേമചന്ദ്രൻ എന്നിവരെ ആദരിച്ചു.