sasiyaprachananam

വക്കം: വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സസ്യ പ്രചനനത്തിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് തുടങ്ങിയ ഇനങ്ങളിൽ സംഘടിപ്പിച്ച വർക്ക് ഷോപ്പിൽ കൃഷിഭവനിൽ രജിസ്ട്രർ ചെയ്ത 25 പേർ പങ്കെടുത്തു. പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടത്തിൽ നിന്നു വിരമിച്ച പ്രഭാകരൻ നായരുടെ നേതൃത്വത്തിലാണ് സസ്യപ്രചനന ക്ലാസും, പ്രവർത്തി പരിജയവും നടന്നത്. ഗ്രാമ പഞ്ചായത്ത് അംഗം ശാന്തമ്മ, വക്കം കൃഷി ഓഫീസർ അനുചിത്ര. അസിസ്റ്റന്റ് കൃഷി ഓഫീസർ സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.