
മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകൃതമായ എയർ സുവിധ രജിസ്ട്രേഷൻ മാത്രം പ്രയോജനപ്പെടുത്തി യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുന്നു. വിദേശത്തുനിന്ന് കേരളത്തിലേക്കു വരുന്ന യാത്രക്കാർ കൊവിഡ് ജാഗ്രത പോർട്ടൽ രജിസ്ട്രേഷൻ ഒഴിവാക്കി എയർ സുവിധ മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന തീരുമാനം ഇവിടെയും ഉണ്ടായാൽ നന്നായിരുന്നു. ഇത് പ്രവാസി, വിദേശ, ടൂറിസ്റ്റുകൾക്ക് പ്രയോജനമാകും.
വിദേശത്തുനിന്ന് ഇന്ത്യയിലേക്കു വരുന്നവർ നിലവിലെ എയർ സുവിധ പോർട്ടൽ മാത്രം രജിസ്റ്റർ ചെയ്താൽ എളുപ്പത്തിൽ വിവരങ്ങൾ വിലയിരുത്താൻ സാധിക്കും. യാത്ര ചെയ്യുന്നവർക്കു സഹായകമായ രീതിയിൽ എയർപോർട്ടിൽ വേഗത്തിൽ പരിശോധനകൾ നടത്താനും വിവരങ്ങൾ ഒത്തുനോക്കാനും സാധിക്കും. ഈ വിഷയം കേരളവും അനുകൂലമായി പരിഗണിക്കുമെന്ന് കരുതുന്നു.
നിരവധി മാറ്റങ്ങൾ എയർ സുവിധയിൽ ഏർപ്പെടുത്തിയത് പൊതുവിൽ യാത്രക്കാർക്കു യാത്രാ നടപടിക്രമം ലളിതമാക്കിയതു പോലെ കൊവിഡ് ജാഗ്രത രജിസ്ട്രേഷൻ ആവർത്തനം ഒഴിവാക്കിയാൽ ഉപകാരപ്രദമായിരുന്നു.
സുനിൽ തോമസ്,
റാന്നി