ആറ്റിങ്ങൽ: എയിംസ് എൻട്രൻസ് പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാം റാങ്ക് നേടിയ അഖിലിനെ ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ആറ്റിങ്ങൽ തോട്ടവാരം അനാമികയിൽ റയിൽവേ ഉദ്യോഗസ്ഥനായ അനിൽകുമാറിന്റെയും കേന്ദ്രീയ വിദ്യാലയ അദ്ധ്യാപിക കവിതയുടെയും മകനാണ് അഖിൽ. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ്,​ ജില്ലാ ജനറൽ സെക്രട്ടറി ഗിരി,​ മണ്ഡലം പ്രസിഡന്റ് സന്തോഷ്,​ വൈസ് പ്രസിഡന്റ് അജിത് പ്രസാദ്,​ ബൂത്ത് പ്രസിഡന്റ് രാമൻകുട്ടി നായർ,​ ജനറൽ സെക്രട്ടറി മോഹൻദാസ് എന്നിവർ പങ്കെടുത്തു.