ang

കല്ലറ:പാങ്ങോട് ഗ്രാമപഞ്ചായത്തിൽ ഉളിയൻകോട് വാർഡിൽ കാടുമാൻകുഴി അങ്കണവാടി പുനർനിർമ്മാണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി നിർവഹിച്ചു.ഉളിയൻകോട് വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അൻവർ പഴവിള അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.റജീന,ചെയർപേഴ്സൺമാരായ ഷീജാ പള്ളിക്കര,അശ്വതി പ്രദീപ്, മെമ്പർമാരായ അബ്ദുൽ കരിം,ദിലീപ്, ഫാത്തിമ്മ,ബിന്ദു,റീന, മോളി,ഐ.സി.ഡി.എസ് സൂപ്പർവൈസർ അംബിക അന്തർജനം എന്നിവർ സംസാരിച്ചു.അങ്കണവാടി വർക്കർ ബീന നന്ദി പറഞ്ഞു.