
ഉദിയൻകുളങ്ങര:പാറശാല ചെറുവാരക്കോണം സി.എസ്.ഐ ലോ കോളേജിൽ (സെന്റർ ഫോർ ലീഗല്‍ സ്റ്റഡീസ്) മുട്ട് ക്വാർട്ട് ക്ലബ്, സ്‌പോർട്‌സ്, ആർട്‌സ്, ഫിലിം, ഇക്കോ ക്ലബുകളുടെ ഉദ്ഘാടനം സി.എസ്.ഐ മോഡറേറ്റർ എ.ധർമ്മരാജ് റസാലം നിർവഹിച്ചു. കോളേജ് മാനേജർ ഡോ.എൽ.മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണം മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ നടത്തി. മഹായിടവക ഉന്നതവിദ്യാഭ്യാസ മാനേജർ പ്രൊഫ. ഡോ.സെൽവരാജ്, പ്രിൻസിപ്പൽ മഹായിടവക പാസ്റ്റർ ബോർഡ് സെക്രട്ടറി ജയരാജ്, ബർസാർ പി.തങ്കരാജ് എന്നിവർ സംസാരിച്ചു.