തിരുവനന്തപുരം: ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി എനർജി മനേജ്‌മെന്റ് സെന്റർ ഭരണഭാഷാ പ്രോത്സാഹന സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഊർജ സംരക്ഷണ സന്ദേശ ഗാനം വി.കെ.പ്രശാന്ത് എം.എൽ.എ പ്രകാശനം ചെയ്തു.രാജീവ് ആലുങ്കൽ രചിച്ച സന്ദേശഗാനത്തിന്റെ സംഗീത സംവിധാനവും ദൃശ്യാവിഷ്‌കാരവും നിർവഹിച്ചത് ചലച്ചിത്ര സംവിധായകൻ രാജസേനനാണ്.കെ.എസ് ചിത്ര,എം.ജി.ശ്രീകുമാർ, മധു ബാലകൃഷ്ണൻ എന്നിവരാണ് ആറ് മിനിറ്റ് ദൈർഘ്യമുള്ള സന്ദേശഗാനം ആലപിച്ചിരിക്കുന്നത്.
സന്ദേശഗാനത്തിന്റെ അണിയറ പ്രവർത്തകരെ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ആദരിച്ചു. ചടങ്ങിൽ ഇ.എം സി ഡയറക്ടർ ഡോ.പി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.