കുളത്തൂർ : കണിയാപുരം എം.ജി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ജേർണലിസം വകുപ്പ് സംഘടിപ്പിക്കുന്ന ' പ്രണയ തീ ' ബോധവൽക്കരണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2 ന് കോളേജ് ഓഡിറ്റോറിയത്തിൽ. പ്രണയം, മയക്കുമരുന്ന്, മൊബൈൽഫോൺ തുടങ്ങിയവ കുട്ടികളിൽ ചെലുത്തുന്ന മോശം സ്വാധീനത്തെക്കുറിച്ചും മാനസിക വിഷമങ്ങളെക്കുറിച്ചും പ്രശസ്ത സൈക്കോളജിസ്റ്റ് ജസ്റ്റിൻ ജി.പടമാടൻ സംസാരിക്കും. എം.ജി.എം. ഗ്രൂപ്പ് ഒഫ് സ്കൂൾസ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആർ.സുനിൽ കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. എസ്‌ .ജെ.സാജൻ എന്നിവർ പങ്കെടുക്കും.