തിരുവനന്തപുരം: ലഹരി ഉപയോഗങ്ങളിൽ നിന്ന് സമൂഹത്തെ മുക്തമാക്കാൻ മഹല്ല് ജമാഅത്ത് കമ്മിറ്റികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറ‌ഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് അഡ്വ. എ.നസീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്.മുഹമ്മദ് മൗലവി, അഡ്വ.എ.എം.കെ.നൗഫൽ, പ്രൊഫ.കെ.വൈ.മുഹമ്മദ് കുഞ്ഞ്,പാച്ചല്ലൂർ ഇസ്മായിൽ മൗലവി, കടുവയിൽ എ.എം.ഇർഷാദ് മൗലവി, മുണ്ടക്കയം ഹുസൈൻ മൗലവി, എസ്.എച്ച്.താഹിർ മൗലവി, മുഹിയുദ്ദീൻ മൗലവി തൊളിക്കോട്, സഫീർ ഖാൻ മന്നാനി,പുല്ലമ്പാറ എ.എം.താജ്, പനവൂർ അബ്ദുസലാം, അബ്ദുൽ മജീദ് നദ്വി,പനച്ചമൂട് സെയ്ദ്,ഷാഹുൽ ഹമീദ് കുർവാണി, എം.ലിയാകത്ത് അലി തുടങ്ങിയവർ പങ്കെടുത്തു.