j

ശിവഗിരി: മഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിൽ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദിയാഘോഷ ഒരുക്കങ്ങളായി. 1922 നവംബർ15 നായിരുന്നു ടാഗോറിന്റെ സന്ദർശനം. 14, 15 തീയതികളിലാണ് ശിവഗിരിയിൽ ശതാബ്ദിയാഘോഷം. 14 ന് രാവിലെ 9 ന് കവിയരങ്ങ്. 2 ന് കാവ്യരചനാ മത്സരം. ഗുരുദേവന്റെയും ടാഗോറിന്റെയും സമാഗമം എന്നതാണ് വിഷയം.

15ന് രാവിലെ 10ന് ശതാബ്ദി സമ്മേളനംനടക്കും. സംസ്ഥാന മന്ത്രിമാർക്ക് പുറമേ, വിശ്വഭാരതി സർവ്വകലാശാല വൈസ് ചാൻസലർ, ജ്ഞാനപീഠ ജേതാക്കൾ, മറ്റ് സാംസ്‌കാരിക സാഹിത്യ നായകർ തുടങ്ങിയവർ പങ്കെടുക്കും.കവിയരങ്ങ്, കാവ്യരചനാ മത്സരം എന്നിവയിൽ സംബന്ധിക്കുന്നവർ വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒയുമായി ബന്ധപ്പെടണം. ഫോൺ: 9447551499.