തിരുവനന്തപുരം: വിദേശത്തേക്ക് വിദ്യാഭ്യാസ,തൊഴിൽ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുടെ തിരക്ക് പരിഗണിച്ച് നാളെ കൊല്ലത്തും വഴുതക്കാട്ടും സ്പെഷ്യൽ പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് മേള നടത്തുമെന്ന് റീജിയണൽ പാസ്പോർട്ട് ഒാഫീസ് അറിയിച്ചു.താത്പര്യമുള്ളവർ സാധാരണനടപടിക്രമത്തിന്റെ മാതൃകയിൽ ഒാൺലൈനായി അപ്പോയ്മെന്റ് എടുക്കണം.നവംബർ അഞ്ചിലേക്ക് റീഷെഡ്യൂൾ ചെയ്യാനും അവസരമുണ്ടാകും.അന്ന് ലഭിക്കുന്ന എല്ലാ അപ്പോയ്മെന്റുകളിലും തീരുമാനമുണ്ടാകും. ഒാൺലൈൻ അപ്പോയ്മെന്റ് എടുക്കാൻ www.passportindia.gov.in. വിശദവിവരങ്ങൾക്ക് rpo.trivandrum@mea.gov.in,18002581800,0471 2470225.