kssp

നെടുമങ്ങാട്:ട്രഷറികൾക്ക് മുൻപിൽ സംസ്ഥാന വ്യാപകമായി പെൻഷണേഴ്സ് അസോസിയേഷൻ നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.എസ്.പി നിയോജക മണ്ഡലം കമ്മിറ്റി നെടുമങ്ങാട് ട്രഷറിക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തെങ്ങിൻകോട് ശശി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ടി.ജയദാസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം കെ.ഗോപിനാഥൻ നായർ,ജില്ലാ വൈസ് പ്രസിഡന്റ് ജി.സൈറസ്,മണ്ഡലം പ്രസിഡന്റുമാരായ തുളസീധരൻ നായർ,വിജയകുമാരൻ നായർ,പാറയിൽ സജ്ജാദ്,കരകുളം അജി,പേരുമല സുരേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.