തിരുവനന്തപുരം:വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി നബാർഡ് വാക്കത്തോൺ സംഘടിപ്പിച്ചു.നബാർഡിന്റെ റീജണൽ ഓഫീസിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ പി.മനോജ് ഫ്ളാഗ് ഓഫ് ചെയ്തു.ഈ വർഷത്തെ വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ പ്രമേയം 'വികസിത രാഷ്ട്രത്തിനായി അഴിമതി രഹിത ഇന്ത്യയാണ്. നബാർഡ് സിജിഎം ഡോ.ഗോപകുമാരൻ നായർ ജി സ്വാഗതം പറഞ്ഞു.ജനറൽ മാനേജർ ശ്രീ. ആർ ശങ്കർ നാരായൺ നന്ദി പറഞ്ഞു. വാക്കത്തോണിൽ 18 ബാങ്കുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു.