
കല്ലറ:പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും അൽഹിബ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ശസ്ത്രക്രിയ ക്യാമ്പും വട്ടക്കരിക്കകം ബഡ്സ് സ്കൂൾ അങ്കണത്തിൽ നടന്നു.വാർഡ് മെമ്പർ ചക്കമല ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് എ.എം.റജീന മുഖ്യപ്രഭാഷണം നടത്തി.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പുളിക്കര,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി പ്രദീപ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള,മെമ്പർമാരായ സിമി,അബ്ദുൽ കരീം,ഗിരി പ്രസാദ്,റീന,ബിന്ദു,ദിലീപ്,മോളി പൊതുപ്രവർത്തകനായ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ സംസാരിച്ചു, പാലിയം ഇന്ത്യയുടെ വാർഡ് തല കോഡിനേറ്റർ ഗിരിജ വലിയവയൽ സ്വാഗതവും സവാദ് വട്ടക്കരിക്കകം നന്ദിയും പറഞ്ഞു.