
നെയ്യാറ്റിൻകര: പുതിയ നഗരസഭാ കൗൺസിലിന്റെ പ്രധാന വാഗ്ദാനമായ വൈദ്യുത ശ്മശാനം സ്ഥാപിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നെയ്യാറ്റിൻകര വൈദ്യുത ശ്മശാന ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ശ്മശാനം യാഥാർത്ഥ്യമാകുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കൗൺസിൽ പറഞ്ഞു. കേരളാ അയ്യനവർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ പ്രക്ഷോഭത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.വി. ജയകുമാർ, നഗരസഭാ കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, മുൻ കൗൺസിലർ ആർ. സുമ കുമാരി, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ബിജു അറപ്പുര, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അയണിത്തോട്ടം കൃഷ്ണൻ നായർ, അമരവിള സതികുമാരി, രാധാരമണൻ നായർ, മണലൂർ ശിവപ്രസാദ്, ആറാലുംമൂട് ജിനു, ക്യാപ്പിറ്റൽ വിജയൻ, എസ്. പ്രദീപ് കുമാർ, സജൻ ജോസഫ്, തിരുപുറം ശശികുമാർ എന്നിവർ പങ്കെടുത്തു. എൻ.ആർ.സി നായർ (പ്രസിഡന്റ്), ഡോ. സി.വി. ജയകുമാർ (ജനറൽ സെക്രട്ടറി), എസ്.കെ. ജയകുമാർ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 51 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.