mana

നെയ്യാറ്റിൻകര : കെ.പി.സി.സി ഗാന്ധി ദർശൻ സമിതി നെയ്യാറ്റിൻകര മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മാനവികത സായാഹ്നം കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.കമ്മിറ്റി പ്രസിഡന്റ് എം.മസൂദ് അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ വ്യത്യസ്ത മുഹൂർത്തങ്ങൾ അടങ്ങിയ ഫോട്ടോ പ്രദർശനം നഗരസഭ പ്രതിപക്ഷ നേതാവ് ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.അഡ്വ.മുഹിനുദ്ദീൻ,അഡ്വ.ആർ.അജയകുമാർ,വഞ്ചിയൂർ രാധാകൃഷ്ണൻ,വി.കെ. അവനീന്ദ്രകുമാർ,ആർ.സഞ്ജീവ്,കൗൺസിലർമാരായ ഗോപകുമാർ,വടകോട് അജി,പുഷ്പലത,പി.എസ്.ലക്ഷ്മി, സുകുമാരി,മുൻ നഗരസഭ ചെയർമാൻ ടി.സുകുമാരൻ,ഗിരീഷ് പരുത്തിമഠം,ഹരി ചാരുത,നെയ്യാറ്റിൻകര ശേഖർ, കുളത്തൂർ സുനിൽ,വഴിമുക്ക് സെയ്ദ് എന്നിവർ പങ്കെടുത്തു.