തിരുവനന്തപുരം: കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സംരംഭകത്വ ദിനമായ 9ന് രാവിലെ 11ന് ഓൺലൈൻ ശില്പശാല സംഘടിപ്പിക്കും.സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ മുഖ്യാതിഥിയായിരിക്കും.സംരംഭകത്വത്തിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്യുന്ന ശില്പശാലയിൽ പ്രമുഖ വ്യവസായ സംരംഭകരായ ഡോ.ലിനി ബേസിൽ,സാൻഡിത് തണ്ടശേരി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് നയിക്കും.സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ഡയറക്ടർ സി.എ.ഡോ.ബിനോയ്.ജെ.കാറ്റാടിയിൽ ആമുഖ പ്രഭാഷണം നടത്തും.ശില്പശാലയിൽ പങ്കെടുക്കുന്നതിന് https://meet.google.com/vgi-bsht-ycj (ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോം) എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9496217597.