നെടുമങ്ങാട്: ഗർഭിണിയും ബാങ്ക് ഉദ്യോഗസ്ഥയുമായ യുവതിയോട് ഡ്രൈവിംഗ് ടെസ്റ്റിനിടെ അപമര്യാദയായി പെരുമാറിയ നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. അനസ് മുഹമ്മദ്(40)ആണ് അറസ്റ്റിലായത്. യുവതിയെ റോഡ് ടെസ്റ്റിന് കൊണ്ടുപോകുമ്പോഴായിരുന്നു ഇയാൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്.ഒക്ടോബർ 14നാണ് കേസിന് ആസ്പദമായ സംഭവം .തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥ നെടുമങ്ങാട് പൊലീസിന് പരാതി നൽകി.നെടുമങ്ങാട് സി.ഐ. എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുളള പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.