തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് കേരള നാടാർ മഹാജന സംഘം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്ധവിശ്വാസങ്ങളും ലഹരിക്കുമെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കും സംഘടന പിന്തുണ അറിയിച്ചു. ഷാരോൺ കൊലപാതകം കേരളത്തിൽ തന്നെ അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കണമെന്നും കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ .ഡി.ദേവപ്രസാദ്‌ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി, വർക്കിംഗ് പ്രസിഡന്റ് അഡ്വ. ജെ.കോശി ന്യൂട്ടൻ എന്നിവർ പങ്കെടുത്തു.