
നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൂളിൽ നടന്ന കേരളപ്പിറവി ദിന ആഘോഷം സ്കൂൾ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ വി.വേലപ്പൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സ്കൂൾ വൈസ് ചെയർമാൻ ആർ.വി. സനിൽകുമാർ,സീനിയർ പ്രിൻസിപ്പൽ എസ്.ജയദേവൻ,പ്രിൻസിപ്പൽ ജി.പി.സുജ,വൈസ് പ്രിൻസിപ്പൽ എസ്.ജി.ലേഖ,ലെയിസൺ ഓഫീസർ ഡോ.വി.നാരായണറാവു,അക്കാഡമിക് കോ-ഓർഡിനേറ്റർ ഡോ. മോഹൻകുമാർ,നോഡൽ ഓഫീസർ സി.സുരേഷ് കുമാർ അദ്ധ്യാപകർ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികളുടെ കവിതാപാരായണം,പ്രസംഗം,നൃത്തശില്പങ്ങൾ എന്നിവ നടന്നു.വിശ്വധ്വനി എന്ന പേരിൽ സ്കൂളിലെ ലിറ്ററി ക്ലബ് തയ്യാറാക്കിയ വിശേഷാൽ പതിപ്പിന്റെ പ്രകാശനവും സ്കൂൾ ചെയർമാൻ നിർവഹിച്ചു.