വക്കം :വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വക്കത്ത് വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെ പോസ്റ്റർ രചനാ മത്സരം, നോൺ എസ്.പി.സി സ്കൂളുകളായ ജി.എൽ.പി.ബി.എസ്, വക്കം ശിവഗിരി സെൻട്രൽ സ്കൂൾ, ന്യൂ.എൽ.പി.എസ് എന്നിവിടങ്ങളിൽ ബോധവത്കരണത്തിന്റെ ഭാഗമായി പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. വക്കം ജംഗ്ഷനിൽ ലഹരിക്കെതിരെ കൈകോർക്കണമെന്ന സന്ദേശവുമായി ഫ്ലാഷ് മോബും, ലഹരി വിരുദ്ധ പ്രതിഞ്ജയും നടത്തി. ഡി.ഐ. സുജിൽ, സി.പി.ഒ. പൂജ, എ.സി.പി.ഒ. സീമ, അദ്ധ്യാപകരായ അനുപമ, വിമൽ തുടങ്ങിയവർ പങ്കെടുത്തു.