തിരുവനന്തപുരം:കേരള ബാങ്ക് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ബാങ്ക്‌ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനോട്‌ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് വി.എസ്.ശിവകുമാർ അവശ്യപ്പെട്ടു.എംപ്ലോയീസ് കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടത്തിയിട്ടുള്ള വിവേചനപരമായ സ്ഥലം മാറ്റങ്ങൾ പുനപരിശോധിക്കുമെന്നും ഭാവിയിൽ ബാങ്ക് അംഗീകരിച്ചിട്ടുള്ള ട്രാൻസ്ഫർ പോളിസി പ്രകാരമാകും സ്ഥലംമാറ്റമെന്നും ബാങ്ക് പ്രസിഡന്റ് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഭാരവാഹികളുമായി നടന്ന ചർച്ചയിൽ അറിയിച്ചു.