കോവളം : എസ്.എൻ.ഡി.പി യോഗം കരുമം ശാഖ,ഡോ. പി.പല്പു മെമ്മോറിയൽ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.പി.പല്പു ജയന്തി ദിനാഘോഷം പരശുവയ്ക്കൽ എൻ.ആർ.സി നായർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എം. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.വാട്ടർ ട്രാൻസ്പോർട്ട് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ടി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി റീനാ കൃഷ്ണകുമാർ , വൈസ്. പ്രസിഡന്റ് എസ്. വിജയൻ , ശാഖാ ഭാരവാഹികളായ അശോകൻ, ഡി. രവീന്ദ്രൻ, ആർ. ശിവദാസ്, ആർ.കെ ശ്രീകുമാർ, ശിവപ്രസാദ്,നൈനാമണി, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.