
കാട്ടാക്കട:ഭഗിനി നിവേദിത ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം വെളളനാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ഭഗിനി സമ്മേളനം കോട്ടൂർ അഗസ്ത്യ കുടീരം ബാലികാസദനത്തിൽ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി അഡ്വ.അഞ്ജനാ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.താലൂക്ക് അദ്ധ്യക്ഷ സുവർണകുമാരി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.ജില്ല അദ്ധ്യക്ഷൻ ഡോ.ഗോപകുമാർ,മേഖലാ ഉപാദ്ധ്യക്ഷൻ ബാബുരാജ്,ജില്ല സമ്പർക്ക പ്രമുഖ് പ്രകാശ്,ജില്ല ഭഗിനിപ്രമുഖ അശ്വനി ജഗജിത്ത്,പ്രശാന്ത് വെള്ളനാട്,ദക്ഷിൺലാൽ,ദിവ്യ, ഗിരീഷ്,ആർദ്ര തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് താലൂക്ക് ബാലസമിതി രൂപീകരണവും നടന്നു.