വർക്കല : വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ മർധിച്ചതായി പരാതി. വർക്കല പെരുംകുളം വേക്കേ നെസ്റ്റ് ഗാർഡൻ റിസോർട്ടിലെ ജീവനക്കാരനായ ഇടുക്കി രാജാക്കാട് നടുമറ്റം പുൽപ്പറമ്പിൽ അമലി (22 )നാണ് മർദ്ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെ റിസോർട്ടിൽ എത്തിയ 5 അംഗസംഘത്തിലെ ഒരാൾ പ്രകോപിതനായി അമലിനെ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തറ സ്വദേശി നെസ്‌വിൽ (26)നെതിരെ വർക്കല പൊലീസ് കേസെടുത്തു.