നെയ്യാറ്റിൻകര: ഷാരോൺ വധക്കേസിലെ പ്രതികളെ കാണാൻ നെയ്യാറ്റിൻകര കോടതി പരിസരത്ത് വൻ ജനക്കൂട്ടമാണ് ഇന്നലെ കാത്തുനിന്നത്. വൈകിട്ട് 3.30ഓടെയാണ് ഗ്രീഷ്‌മയെ കോടതി മുറിക്കുള്ളിൽ കയറ്റിയത്. രാവിലെ 10.30ഓടെ ഗ്രീഷ്‌മ‌യുടെ അമ്മയെയും അമ്മാവനെയും കോടതിയിലെത്തിച്ചിരുന്നു.

കസ്റ്റഡി അനുവദിച്ച ശേഷം കോടതിക്ക് പുറത്ത് വൻജനക്കൂട്ടവും മാദ്ധ്യമ പ്രവർത്തകരും കാത്തുനിൽക്കെ കോടതിക്ക് പിറകിലുള്ള വാതിലിലൂടെ ഗ്രീഷ്‌മയുമായി പൊലീസ് സംഘം മടങ്ങി. ഗ്രീഷ്‌മയ്ക്കുവേണ്ടി അഡ്വ.ടി. അനിലാണ് ഹാജരായത്.