
കള്ളിക്കാട്:കള്ളിക്കാട് പട്ടംതാണുപിള്ള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷികം കാട്ടാക്കട കരയോഗ യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എസ്.ശശീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി ബി.പ്രദീപ്കുമാർ,മേഖലാ പ്രതിനിധി ആർ.വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.ശശീന്ദ്രൻ നായർ(പ്രസിഡന്റ്),ജി.സുരേഷ് കുമാർ(വൈസ് പ്രസിഡന്റ്),എസ്.വിജയകുമാരൻ നായർ(സെക്രട്ടറി),എ.ജെ.വിനോദ് (ജോയിന്റ് സെക്രട്ടറി),എസ്.ബിജു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.