
തിരുവനന്തപുരം : ബധിര - മൂക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥിൾക്കുള്ള ഡയറ്റ് ചാർജ് വർദ്ധിപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കുട്ടി ഒന്നിന് 50 രൂപയിൽ നിന്ന് 150 രൂപയായാണ് വർദ്ധിപ്പിച്ചത്. ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ഡയറ്റ് ചാർജിൽ വർദ്ധനയുണ്ടാകുന്നത്.