
പാറശാല: സേവനങ്ങൾ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയും വിമർശനങ്ങൾ ക്രിയാത്‌മക വളർച്ചയ്ക്ക് വേണ്ടിയുമാകണമെന്ന് സി.എസ്.ഐ മോഡറേറ്ററും ബിഷപ്പുമായ എ.ധർമ്മരാജ് റസാലം.പാറശാല ചെറുവാരക്കോണം സി.എസ്.ഐ ലാ കോളേജിൽ മുട്ട് കോർട്ട്,സ്പോർട്സ്,ആർട്സ്,ഡിബേറ്റ്,ഫിലിം,പ്ലേസ്മെന്റ്, ഇക്കോ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഭാവി ന്യായാധിപന്മാരും നിയമപാലകരും ആകേണ്ട നിയമ വിദ്യാർത്ഥികൾ ഇച്ഛാശക്തിയോടെയും കഠിന പ്രയത്നത്തിലൂടെയുമാണ് ലക്ഷ്യം നേടേണ്ടത്.കോളേജിനെ ദക്ഷിണേന്ത്യയിലെ മികച്ച നിയമ ഗവേഷണ സ്ഥാപനമായി മാറ്റാനാണ് സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കോളേജ് മാനേജർ ഫാ.ഡോ.എൽ.മോഹനദാസ്ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.മഹായിടവക സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി.മഹായിടവക ഉന്നത വിദ്യാഭ്യാസ മാനേജർ പ്രൊഫ.ഡോ.സെൽവരാജ്, പ്രിൻസിപ്പൽ ഡോ.ബി.പ്രോമലത, പാസ്റ്റർ ബോർഡ് സെക്രട്ടറി ഫാ.ജയരാജ്,ബർസാർ പി.തങ്കരാജ് തുടങ്ങിയവർ പങ്കെടുത്തു,