തിരുവനന്തപുരം: കവിയും ചെറുകഥാകൃത്തുമായ എൽ.ഗോപീകൃഷ്ണനെ ആദരിച്ച് കിളിക്കൂട്ടം സൗഹൃദ കൂട്ടായ്മ പ്രസ് ക്ലബിൽ നടത്തിയ ചടങ്ങ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പൈതൃക പഠന വിഭാഗം മുൻ ഡയറ്ടർ ജനറൽ ഡോ.ടി.പി ശങ്കരൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകേരളം മാസിക എഡിറ്റർ പ്രൊഫ.എം.ചന്ദ്രബാബു, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.സി.ഉദയകല, കവി പ്രഭാവർമ്മ,സാക്ഷരത മിഷൻ ഡയറ്ടർ പ്രൊഫ.ഒലീനഎ.ജി,വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,വിമൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ഗംഗാദേവി,ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.