
നെടുമങ്ങാട്: നഗരസഭയിൽ നിന്ന് കെട്ടിട നമ്പരും,പെർമിറ്റും അനുവദിക്കാൻ അസിസ്റ്റന്റ് എൻജിനിയർ ഇല്ലാതായിട്ട് രണ്ട് മാസക്കാലമാകുന്നു.പദ്ധതി നിർവഹണത്തിന് എതാനും മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ടെന്റർ നടപടികൾ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്.കെട്ടിട നമ്പരുകൾ കൃത്യമല്ലാത്തതിനാൽ വീട്ട് കരം അടയ്ക്കാനും,സർട്ടിഫിക്കറ്റുകൾ വാങ്ങാനും എത്തുന്നവർ ബുദ്ധിമുട്ടുകയാണ്.അസിസ്റ്റന്റ് എൻജിനിയറുടെ മേൽനോട്ടം ആവശ്യമുളള പ്രവർത്തികൾ മുടങ്ങിയിട്ടും ഇതുവരെ നടപടി സ്വീകരിക്കാതെ നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പുങ്കുംമൂട് അജിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ ബിനു.എം.എസ്,ഫാത്തിമ,സന്ധ്യ,മന്നൂർക്കോണംരാജേന്ദ്രൻ,ആദിത്യ,ബീന,ലളിത എന്നിവർ സെക്രട്ടറിയെ ഉപരോധിച്ചത്.ഈ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാം എന്ന് സെക്രട്ടറി രേഖാമൂലം ഉറപ്പ് നൽകിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.