തിരുവനന്തപുരം: മൂന്ന് ദിവസങ്ങളിലായി പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നടന്ന റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിൽ 973 പോയിന്റുമായ ആറ്റിങ്ങൽ ഉപജില്ല ചാമ്പ്യൻമാർ. 887 പോയിന്റുമായി കിളിമാനൂർ രണ്ടാംസ്ഥാനവും 863 പോയിന്റോടെ തിരുവനന്തപുരം സൗത്ത് മൂന്നാമതും എത്തി. 20 ഒന്നാം സ്ഥാനങ്ങളും 16 രണ്ടാംസ്ഥാനങ്ങളും 23 മൂന്നാംസ്ഥാനങ്ങളും 103എ ഗ്രേഡും 85ബി ഗ്രേഡും 32സി ഗ്രേഡും നേടിയാണ് ആറ്റിങ്ങൽ ഒന്നാമതെത്തിയത്. കിളിമാനൂരിന് 18 ഒന്നാം സ്ഥാനങ്ങളും 17രണ്ടാം സ്ഥാനങ്ങളും 20 മൂന്നാം സ്ഥാനങ്ങളുമാണുള്ളത്. തിരുവനന്തപുരം സൗത്തും 18ഒന്നാം സ്ഥാനങ്ങളും 17രണ്ടാം സ്ഥാനങ്ങളുമായി കിളിമാനൂരിനൊപ്പമായിരുന്നെങ്കിലും മൂന്നാം സ്ഥാനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് ജില്ല മേളയിൽ ആകെ പോയിന്റുകളിൽ മൂന്നാം സ്ഥാനമായത്. 276 പോയിന്റുള്ള ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസാണ് ജില്ലയിൽ ഏറ്റവും പോയിന്റ് നേടിയ സ്‌കൂൾ. 255 പോയിന്റുമായി കടുവയിൽ കെ.ടി.സി.ടി ഇ.എം എച്ച്.എസ്.എസ് രണ്ടാമതെത്തി. കിളിമാനൂർ ആർ.ആർ.വി ജി.എച്ച്.എസ്.എസ് 215 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.
സയൻസ് മേള
ഓവറോൾ
കിളിമാനൂർ ഉപജില്ല 99 പോയിൻ്
തിരു. നോർത്ത് 87 പോയിന്റ്
തിരു.സൗത്ത് 71 പോയിന്റ്
എച്ച്.എസ്:
കിളിമാനൂർ 62 പോയിന്റ
തിരു. നോർത്ത്48 പോയിന്റ്
കണിയാപുരം 45 പോയിന്റ്
എച്ച്.എസ്.എസ്
തിരു. നോർത്ത് 39 പോയിന്റ്
കിളിമാനൂർ 37 പോയിന്റ
തിരു.സൗത്ത് 36 പോയിന്റ്
മികച്ച സ്‌കൂൾ
എച്ച്.എസ് വിഭാഗം: മടവൂർ എൻ.എസ്.എസ് എച്ച്.എസ് 31 പോയിന്റ്
എച്ച്.എസ്.എസ് വിഭാഗം: ആർ.ആർ.വി. ജി.എച്ച്.എസ്.എസ് കിളിമാനുർ 26 പോയിന്റ്
ഗണിതശാസ്ത്ര മേള
ഓവറോൾ
കാട്ടാക്കട ഉപജില്ല216
തിരു.സൗത്ത് 208
കിളിമാനൂർ 207
എച്ച്.എസ്
കാട്ടാക്കട 131
കിളിമാനൂർ 114
ആറ്റിങ്ങൽ 103
എച്ച്.എസ്.എസ്
തിരു.സൗത്ത് 128
കിളിമാനൂർ 93
നെടുമങ്ങാട് 89
മികച്ച സ്‌കൂൾ
എച്ച്.എസ് വിഭാഗം: ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ് മാറനല്ലൂർ72 പോയിന്റ്
എച്ച്.എസ്.എസ് വിഭാഗം: കാർമൽ ഇ.എം ഗേൾസ് എച്ച്.എസ് വഴുതക്കാട് 65 പോയിന്റ്
സാമൂഹ്യ ശാസ്ത്രമേള
ഓവറോൾ
ആറ്റിങ്ങൽ86
തിരു.സൗത്ത് 63
കിളിമാനൂർ 59
എച്ച്.എസ്
തിരു.സൗത്ത് 46
ആറ്റിങ്ങൽ 39
പാലോട് 31
എച്ച്.എസ്.എസ്
ആറ്റിങ്ങൽ 47
കിളിമാനൂർ 38
നെയ്യാറ്റിൻകര 31
മികച്ച സ്‌കൂൾ
ഹൈസ്‌കൂൾ വിഭാഗം: കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്21 പോയിന്റ്
എച്ച്.എസ്.എസ് വിഭാഗം: ഗവ.എച്ച്.എസ് നെയ്യാറ്റിൻകര23 പോയിന്റ്
പ്രവർത്തി പരിചയ മേള
ഒവറോൾ
ആറ്റിങ്ങൽ566
തിരു.നോർത്ത്463
കിളിമാനൂർ453
എച്ച്.എസ്
ആറ്റിങ്ങൽ 297
ബാലരാമപുരം 271
തിരു.സൗത്ത് 250
എച്ച്.എസ്.എസ്
ആറ്റിങ്ങൽ 269
തിരു.നോർത്ത് 221
കിളിമാനൂർ 203
മികച്ച സ്‌കൂൾ
എച്ച്. എസ് വിഭാഗം: ഗവ.ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ90 പോയിന്റ്
എച്ച്.എസ്.എസ് വിഭാഗം: ഗവ.ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ128 പോയിന്റ്
ഐ.ടി മേള
ഓവറോൾ
തിരു. നോർത്ത് 96
ആറ്റിങ്ങൽ 81
തിരു.സൗത്ത്81
എച്ച്.എസ്
തിരു. നോർത്ത് 54
കണിയാപുരം 44
തിരു.സൗത്ത് 42
എച്ച്.എസ്.എസ്
ആറ്റിങ്ങൽ 53
കിളമാനൂർ 46
തിരു.നോർത്ത് 42
മികച്ച സ്‌കൂൾ
എച്ച്. എസ് വിഭാഗം: ഗുഡ് ഷെപ്പേർഡ് ഇ.എം.എസ് മണപ്പുറം 25 പോയിന്റ്
എച്ച്.എസ്.എസ് വിഭാഗം: നിർമ്മല ഭവന ഗേൾസ് എച്ച്.എസ്.എസ്20 പോയിന്റ്