തിരുവനന്തപുരം: കളക്ട്രേറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാർക്കായി കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ റാമ്പിന്റെയും വീൽചെയറിന്റെയും ഉദ്ഘാടനം ഡെപ്യൂട്ടി കളക്‌ടർ ജയാജോസ് രാജിന് വീൽ ചെയർ കൈമാറി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ നിർവഹിച്ചു.ജില്ലാ സെക്രട്ടറി എസ്.സജീവ്കുമാർ, പ്രസിഡന്റ് എം.സുരേഷ്ബാബു,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ.കുമാരിസതി,പനവൂർ നാസർ,ജില്ലാ ഭാരവാഹികളായ ഷിനുറോബർട്ട്,ജി.ഉല്ലാസ്കുമാർ,എസ്.കെ.ചിത്രാദേവി,ഹുസൂർ ശിരസ്‌തദാർ, എസ്.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ എല്ലാ നിലകളിലുമുള്ള വിവിധ ഓഫീസുകളിൽ എത്തിച്ചേരുന്നതിന് ഉതകുന്ന തരത്തിൽ രണ്ട് റാമ്പുകളാണ് നിർമ്മിച്ചിട്ടുള്ളത്.