
വെഞ്ഞാറമൂട്: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി.ബിജുവിന്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.രാവിലെ മേലാറ്റുമൂഴി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ഇ.എ.സലിം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം വി.ജോയി എം.എൽ.എ,സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻനായർ,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഡി.കെ.മുരളി എം.എൽ.എ,കെ.എസ്.സുനിൽ,പുഷ്പലത,ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.പി.ദീപക്,കെ.പി.പ്രമോഷ്,ഡി.വൈ.എഫ് .ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ്,സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ്കാല, കെ.ദേവദാസ്,ജി.ഒ.ശ്രീവിദ്യ,സി.എസ്. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.