തിരുവനന്തപുരം:പ്രകൃതി ദുരന്തങ്ങളെല്ലാം മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളുടെ ഭാഗമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്‌ഠൻ പറഞ്ഞു.ചെമ്പഴന്തി എസ്.എൻ കോളേജിൽ ജന്തുശാസ്ത്ര വിഭാഗവും സസ്യശാസ്ത്ര വിഭാഗവും സൗത്ത് ഏഷ്യൻ പ്യൂപ്പിൾസ് ആക്ഷൻ ഓൺ കൈമാറ്റ് ക്രൈസിസും തിരുവനന്തപുരം മെട്രോ റോട്ടറി ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.എം.എസ്.വിദ്യാപണിക്കർ അദ്ധ്യക്ഷത വഹിച്ചു.സസ്യശാസ്‌ത്ര വിഭാഗം മേധാവി ഡോ.ബി.എസ് സുമ,വി.എസ്.ശാലിനി,എസ്.സിഫിലി തുടങ്ങിയവർ പങ്കെടുത്തു.