
കാട്ടാക്കട:കുട്ടികളെ സാമൂഹ്യ ബോധമുള്ളവരായി മാറ്റാൻ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതിയ്ക്ക് കഴിഞ്ഞെന്ന് മന്ത്രി വി.ശിവൻകുട്ടി.സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ 2022ലെ പാസിംഗ് ഔട്ട് പരേഡ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാട്ടാക്കട സബ് ഡിവിഷനിലെ 11 സ്കൂളുകളിൽ നിന്നും 22 പ്ലാറ്റൂണുകളിലായി 484 സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസർ കെ.മുഹമ്മദ് ഷാഫി സത്യവാചകം ചൊല്ലിക്കൊടുത്തു.ഗുജറാത്തി എ.ഡി.ജി.പി. ഹാഷ് മുഖ് പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്തു.ജി.സ്റ്റീഫൻ.എം.എൽ.എ,ഉന്നത പൊലീസ് ഉദ്യോഗസ്ഥർ,11 സ്‌കൂളുകളിൽ നിന്നുള്ള ഹെഡ്മാസ്റ്റർമാർ,അനദ്ധ്യാപകർ,സ്‌പെഷ്യൽ ഓഫീസർമാർ, രക്ഷിതാക്കൾ ,ജില്ലാ-ബ്ലോക്ക് -പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ കേഡറ്റുകൾക്കും സ്‌കൂളുകൾക്കുമുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.